Tuesday, May 5, 2020

ദീർഘനിശ്വാസം



Lockdown കാലത്ത്  സഹായത്തിന് ആളില്ലാതെ വന്നപ്പോൾ മറ്റു വീട്ടുജോലികൾക്കൊപ്പം അത്താഴത്തിനുള്ള ചപ്പാത്തി ഉണ്ടാക്കലും സ്വയം ഏറ്റെടുത്തു. പരത്താനും ചുടാനും മക്കൾ കൂടിത്തന്നു. മാവു കുഴയ്ക്കാൻ ബലം കൊടുത്തു കൊടുത്ത് വലതു കൈ 3 - 4 ദിവസം കഴിഞ്ഞപ്പോൾ വല്ലാതെ കഴയ്ക്കാൻ തുടങ്ങി. Operated side- ലെ കൈ ആണല്ലോ; physiotherapy എല്ലാം ചെയ്ത് ശരിയായതല്ലേ; അപ്പോൾ ഇത് തുടർച്ചയായി ചെയ്താൽ ചിലപ്പോൾ കൈവേദന കൂടി വരുമായിരിക്കും..... 

നല്ല കൈ കഴപ്പോടെ, വെഞ്ചരിച്ച എണ്ണയിട്ടു തടവി രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ഉള്ളിൽ നിന്നും ഒരു ദീർഘനിശ്വാസം ഉയർന്നു: 'ഈശോയേ, എനിക്ക് ഇനി ചപ്പാത്തിക്കു കുഴക്കാൻ പറ്റാതെ വരുമോ....?' അധികം താമസിയാതെ തന്നെ ഉറങ്ങിപ്പോയി.

ഉറക്കത്തിൽ എപ്പോഴോ വളരെ കൃത്യതയോടെ ഒരു കാര്യം ഓർമ്മയിൽ തെളിഞ്ഞു വന്നു - 9 വർഷങ്ങൾക്കു മുൻപ് ഒരു uncle കൊണ്ടു തന്ന electric ചപ്പാത്തി kneader  വീട്ടിലിരിപ്പുണ്ടല്ലോ....

രാവിലെ ഉറക്കമുണർന്ന ഉടനെ അത് ഓർത്തു. ശരിയാണ്, ഉപയോഗിക്കാതെ അത് അവിടെ ഇരിപ്പുണ്ട്. നേരെ അടുക്കളയിൽ ചെന്ന് അലമാരിയിൽ നിന്ന് അതു കണ്ടെടുത്തു. കയ്യിൽ ബലം കൊടുക്കാതെ kneading hooks attachment ഉപയോഗിച്ച് മാവ് കുഴച്ചെടുക്കാം. ഉപയോഗിച്ചു തുടങ്ങിയപ്പോൾ വലിയ ആശ്വാസമായി.

ഇത് ഓർമ്മയിൽ കൊണ്ടുവന്നത് പരിശുദ്ധാത്മാവാണ് - സംശയമില്ല. അല്ലെങ്കിൽ 9 വർഷമായി ഞാൻ തുറന്നു പോലും നോക്കാത്ത ഈ box-നെ ഞാൻ എങ്ങിനെ ഓർമ്മിക്കാൻ ?  

വിശ്വസിക്കാൻ പ്രയാസം. ഈ കൊറോണ പ്രതിസന്ധി സമയത്ത് അനേകകോടി ജനങ്ങളുടെ നിലവിളികൾക്കിടയിൽ, എൻ്റെ  ഈ കൊച്ചു ദീർഘനിശ്വാസം -  ദൈവമേ, നീയെങ്ങനെ കേട്ടു?

മനസ്സിലേക്കോടിവന്ന വചനം - ' തൻ്റെ  പ്രിയപ്പെട്ടവർ ഉറങ്ങുമ്പോൾ കർത്താവ് അവർക്കു വേണ്ടത് നൽകുന്നു.' (സങ്കീർത്തനം 127:2)

ദൈവമേ,  നീയെന്നെ സ്നേഹിക്കും പോലെ 
നിന്നെയും സ്നേഹിക്കുവനായ് എന്നെ പഠിപ്പിക്കണമേ!


Lucy
May 5, 2020